അടിപ്പാത കരാറുകാരുടെ: നിർമാണസാമഗ്രികൾ മോഷ്ടിച്ചവർ പിടിയിൽ

ചാലക്കുടി : അടിപ്പാത കരാറുകാരുടെ നിർമാണസാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിലായി. കൊരട്ടി മഠത്തിക്കുളം വീട്ടിൽ മണി (41), മലപ്പുറം വെങ്ങാട് ചെമ്മായത്ത് റിജിത്ത് (38) എന്നിവരാണ് അറസ്റ്റിലായത്. അടിപ്പാത നിർമാണജോലികളുടെ അനുബന്ധമായി സർവീസ് റോഡിലെ കാനകളുടെ ജോലികൾ നടക്കുന്നുണ്ട്.

കാനകൾ മൂടുന്നതിന് സ്ഥാപിക്കുന്ന സ്ലാബുകൾക്കായി കമ്പികെട്ടി വെച്ചിരുന്നതാണ് ഞായറാഴ്ച ഉച്ചയോടെ മോഷണം പോയത്.

ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് ബൈക്കിലെത്തിയ പ്രതികൾ രണ്ടുകെട്ട് കമ്പി എടുത്തുവെച്ച് ഓടിച്ചുപോകുകയായിരുന്നു. സംഭവം കണ്ടവർ പോലീസിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

Leave A Reply