മലമ്പുഴയില്‍ വിമുക്തി ക്യാമ്പ് സംഘടിപ്പിച്ചു

പാലക്കാട്: എക്സൈസ് വകുപ്പ് ലഹരിക്കെതിരെ പ്രവര്ത്തനങ്ങള് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിയോജകമണ്ഡലം അടിസ്ഥാനത്തില് എം.എല്.എമാരുടെ നേതൃത്വത്തില് പാലക്കാട് പോളിടെക്നിക് കോളെജില് വിമുക്തി ക്യാമ്പ് സംഘടിപ്പിച്ചു.
എ. പ്രഭാകരന് എം.എല്.എ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഇന്സ്പെക്ടര് കെ.ആര് അജിത് പദ്ധതി വിശദീകരണം നടത്തി.
എക്സൈസ് സര്ക്കിള് ഇന്സ്പെക്ടര് എം. സുരേഷ് അധ്യക്ഷനായ പരിപാടിയില് പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്. പ്രസീത, നാഷണല് സര്വീസ് സ്‌കീം പ്രോഗ്രാം ഓഫീസര് എന്.വി. ജിതേഷ്, പാലക്കാട് പോളിടെക്‌നിക് പ്രിന്സിപ്പാള് കെ.എന് സീമ, പാലക്കാട് സി.ഡി.പി.ഒ എ.എസ് അനിത, ഡെപ്യൂട്ടി ഡയറക്ടര് ഓഫ് എഡ്യുക്കേഷന് ജൂനിയര് സൂപ്രണ്ട് സി. മണി, വിമുക്തി മിഷന് ജില്ല കോ-ഓര്ഡിനേറ്റര്മാരായ കെ.എസ്. ദൃശ്യ, സി.കെ. ബിന്ദു, കെ. അഭിലാഷ് എന്നിവര് പങ്കെടുത്തു.
Leave A Reply