മറയൂർ : പട്ടം കോളനിയിൽ ജനവാസമേഖലയിൽ നിലയുറപ്പിച്ച ഒറ്റയാൻ ഭീതി പടർത്തുന്നു. ശനിയാഴ്ച രാത്രി പട്ടം കോളനി അശ്വതിഭവനിൽ സുലേഷിന്റെ വീടിന്റെ മതിലും വേലിയും തകർത്ത് ഒറ്റയാൻ വീടിന് സമീപം മണിക്കൂറുകളോളം നിലയുറപ്പിച്ചുനിന്നു. കഴിഞ്ഞ ദിവസങ്ങളിൽ പട്ടം കോളനിയിൽ വ്യാപകമായി ഒറ്റയാൻ കൃഷി നശിപ്പിച്ചിരുന്നു.
വീടിന് പുറത്തിറങ്ങുവാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. നാലു വർഷത്തിനിടയിൽ ഖബിബുള്ള, രജനികുമാർ, സെബാസ്റ്റ്യൻ എന്നിവർ ഈ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.