ചെമ്മലമറ്റം : ‘ലഹരി ഉപേക്ഷിക്കൂ ജീവിതം ലഹരിയാക്കൂ’ എന്ന സന്ദേശവുമായി ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ വിദ്യാർഥികളും അധ്യാപകരും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ സന്ദേശങ്ങൾ പതിച്ചു.
ഇതോടൊപ്പം സ്‌കൂളിലെ ആയിരം വിദ്യാർഥികളുടെയും വീടുകളിൽ സന്ദേശം എത്തിക്കും. ലഹരിക്കെതിരേ രക്ഷിതാക്കളുടെ ഒപ്പ് ശേഖരവും ലഹരി വിരുദ്ധ പ്രതിജ്ഞയും സ്‌കൂളിൽ എടുത്തിരുന്നു. പ്രഥമാധ്യാപകൻ സാബു മാത്യു, ജിജി ജോസഫ്, അജു ജോർജ്, സിനു ജോസഫ് എന്നിവർ നേതൃത്വം നൽകി.