‘ഭാരതീയ പ്രകാശ് സ്തംബ് ഉത്സവിന് ഗോവയിലെ അഗ്വാഡ കോട്ടയിൽ തുടക്കമായി. കേന്ദ്ര തുറമുഖ -ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളാണ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്. ഭാരതത്തിലെ പ്രശസ്തമായ 75 ലൈറ്റ് ഹൗസുകളിലൂടെ രാജ്യത്തിന്റെ സമുദ്ര സഞ്ചാര ചരിത്രം ആളുകളിലേക്ക് എത്തിക്കുകയാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം.
ലൈറ്റ് ഹൗസുകൾക്ക് ചുറ്റുമുളള പ്രദേശത്തിന്റെ സംസാരിക പൈതൃകം തുറന്ന് കാട്ടാനും അവയുടെ ചരിത്രം അവതരിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു. ഇന്ത്യ ആത്മനിർഭർ ഭാരതത്തിലേക്ക് അനുദിനം വളർന്നു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ രാജ്യത്തെ പ്രധാന ലൈറ്റ് ഹൗസുകൾ വിദ്യാഭ്യാസ, വിനോദ, സാംസ്‌കാരിക കേന്ദ്രങ്ങളാകുന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണെന്നും കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു.