കശ്മീരിൽ ബിപിഎൽ റേഷൻ കാർഡ് ഉടമകളായ സർക്കാർ ഉദ്യോഗസ്ഥർക്കും, പെൻഷൻകാർക്കുമെതിരെ നടപടികൾ ശക്തമാക്കുമെന്ന് അധികൃതർ . സാമ്പത്തികമായി നല്ല നിലയിലുള്ള ഈ വ്യക്തികൾക്ക് കാർഡുകൾ റദ്ദാക്കാനുള്ള നടപടികൾ എടുക്കണമെന്നും , അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് (എഫ്‌സിഎസ്&സിഎ) വകുപ്പ് കർശന മുന്നറിയിപ്പ് നൽകി. .
റേഷൻ കാർഡുകളുടെ പുനഃപരിശോധനയ്‌ക്കിടെ, എഫ്സിഎസ് & സിഎ ഉദ്യോഗസ്ഥർ അനർഹരായ പല കുടുംബങ്ങൾക്കും ബിപിഎൽ റേഷൻ കാർഡുകൾ ഉണ്ടെന്ന് കണ്ടെത്തി . ജമ്മു കശ്മീരിലെ PDS നിലവിൽ 24.92 ലക്ഷം കുടുംബങ്ങൾക്കും 97.53 ലക്ഷം ഗുണഭോക്താക്കൾക്കും പരിരക്ഷ നൽകുന്നു.ഇതിൽ 14,33,024 പിഎച്ച്എച്ച് റേഷൻ കാർഡ് ഉടമകളിൽ 57,29,395 ഗുണഭോക്താക്കൾ ഉൾപ്പെടുന്നു.