സേഫ്‌റ്റിയും ഫീച്ചേഴ്‌സും വിട്ടൊരു കളിയില്ല; മികച്ച വിലക്കുറവിൽ പുത്തൻ നെക്‌സോൺ എസ് യു വി ഫേസ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി ടാറ്റ
നെക്‌സോൺ എസ് യു വിയുടെ ഫേസ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി അമ്പരപ്പിച്ചിരിക്കുകയാണ് ടാറ്റ. വിലക്കുറവും പുതിയ ഫീച്ചറുകളും കൊണ്ട് സമാന എസ്.യു.വികളേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നതാണ് ടാറ്റയുടെ പുതിയ നെക്‌സോൺ. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ടാറ്റ നെക്‌സോണിന്റെ പുതിയ പതിപ്പ് ലഭിക്കും.
മാനുവൽ ട്രാൻസ്മിഷനുമുള്ള പെട്രോൾ എഞ്ചിൻ മോഡലിന്റെ എക്സ് ഷോറൂം വില 8.10 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു. എ.എം.ടി ട്രാൻസ്മിഷനുള്ള പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുടെ വില 11.70 ലക്ഷം രൂപ മുതലും ഡി.സി.എ സീരീസിന്റെ വില 12.20 ലക്ഷം രൂപ മുതലും ആരംഭിക്കുന്നു. ഡീസൽ വേരിയന്റുകളുടെ എക്സ് ഷോറൂം വില 11.00 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. എ.എം.ടി ഗിയർബോക്സുള്ള ഡീസൽ മോഡലുകളുടെ എക്സ് ഷോറൂം വില 13.00 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.
ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് ഈ വാഹനത്തിലുള്ളത്. സ്പ്ലിറ്റ് ഹെഡ്ലാമ്പ് ഡിസൈൻ, ഫ്രണ്ട് ആൻഡ് റിയർ ലൈറ്റ്ബാറുകൾ, ഷാർപ്പ് ലൈനുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തി ആകർഷകമാക്കിയിട്ടുണ്ട്. ലയേർഡ് ഡിസൈൻ ഫീച്ചറോടെ ഡാഷ്‌ബോർഡ് പുതുക്കി.