ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് യാത്രക്കാർക്ക് വമ്പൻ ഓഫറുകളുമായി ഇന്ത്യൻ റെയിൽവേ

ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് യാത്രക്കാർക്ക് വമ്പൻ ഓഫറുകളുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ(ഐ.ആർ.സി.ടി.സി). റോഡ്, റെയിൽ,വിമാന യാത്രകൾക്ക് മികച്ച കിഴിവുകളും ഓഫറുകളുമാണ് ഐആർസിടിസി പ്രഖ്യാപിച്ചിട്ടുള്ളത്. ആഭ്യന്തര, അന്താരാഷ്‌ട്ര യാത്രകൾ ചെയ്യുന്നവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാകും.

വിമാനയാത്രകൾ നടത്തുന്നവർക്കായി വമ്പൻ കിഴിവുകളാണ് കോർപ്പറേഷനൊരുക്കുന്നത്. സെപ്റ്റംബർ 27 വരെ വെബ്‌സൈറ്റ് വഴി അന്താരാഷ്‌ട്ര, ആഭ്യന്തര വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കളെ കൺവീനിയൻസ് ഫീസിൽ നിന്നൊഴിവാക്കും. അതായത്, ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് അധികമായി നൽകേണ്ട തുക ഈ ദിവസങ്ങളിൽ ഈടാക്കില്ല. ഐആർസിടിസിയുടെ വെബ്‌സൈറ്റായ www.icrtc.com വഴിയും IRCTC Air മൊബൈൽ ആപ്പ് വഴിയും ഈ സേവനം ഉപയോഗപ്പെടുത്താം. ഇതിന് പുറമേ വിവിധ ബാങ്കുകളുടെ കാർഡ് ഉടമകൾക്ക് 2,000 രൂപ വരെ ഇളവ് ലഭിക്കും. ഐആർസിടിയുടെ ഔദ്യോഗിക വെബ്‌സൈറ്റും ആപ്പും കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കിയിട്ടുണ്ട്. പോർട്ടലിലൂടെ ബുക്ക് ചെയ്യുന്ന ഓരോ വിമാന ടിക്കറ്റിനും 50 ലക്ഷം രൂപയുടെ ട്രാവൽ ഇൻഷുറൻസ് പോളിസിയും ഐആർസിടിസി വാഗ്ദാനം ചെയ്യുന്നു.

Leave A Reply