സൈനികനെ മര്‍ദ്ദിച്ച ശേഷം പി.എഫ്.ഐയുടെ പേര് ശരീരത്തില്‍ ചാപ്പക്കുത്തി; കേസെടുത്ത് പൊലീസ്

കൊല്ലം:  കടയ്ക്കലിൽ സൈനികനെ മര്‍ദ്ദിച്ച ശേഷം നിരോധിത സംഘടനയായ പി.എഫ്.ഐയുടെ പേര് ശരീരത്തില്‍ ചാപ്പക്കുത്തിയതിൽ പൊലീസ് കേസെടുത്തു.

ഇന്നലെ രാത്രി 11 മണിക്ക് ആക്രമണമുണ്ടായത്. . സംഭവത്തിൽ സൈന്യവും അന്വേഷണം തുടങ്ങി. കടയ്ക്കല്‍ സ്വദേശി ഷൈന്‍ കുമാർ ആണി  പരാതിക്കാരൻ. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന ആറു പേർക്കെതിരെ കേസെടുത്തു.

ഓണാഘോഷത്തില്‍ പങ്കെടുത്ത് സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങും വഴിയായിരുന്നു ആക്രമണം. മുക്കട ചാണപ്പാറ റോഡിന് സമീപം റബ്ബർ തോട്ടത്തിൽ എത്തിയപ്പോൾ സുഹൃത്ത് മദ്യപിച്ച്  അബോധാവസ്ഥയില്‍ കിടക്കുന്നു എന്ന് പറഞ്ഞ് രണ്ടുപ്പേര്‍ തടഞ്ഞു നിര്‍ത്തി. നോക്കാൻ പോയപ്പോൾ ഇതിൽ ഒരാൾ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തി. കൈകളും വായയും പായ്ക്കിംഗ് ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച് ടീ ഷര്‍ട്ട് കീറി. മുതുകില്‍ പിഎഫ്ഐയുടെ പേര് പച്ച പെയിന്റുപയോഗിച്ച് എഴുതിയെന്നുമാണ് പരാതി. സംഘം ആക്രമണത്തിന് ശേഷം സ്ഥലത്തു നിന്നും കടന്നു കളഞ്ഞു.

Leave A Reply