വനിതാ കർഷകരുടെ കൃഷി പന്നി നശിപ്പിച്ചു

തെങ്ങമം : പള്ളിക്കൽ പഞ്ചായത്തിലെ കൊല്ലായിക്കൽ 20-ാം വാർഡിലെ വനിതാ കർഷകരായ രാജേഷ് ഭവനിൽ സരസമ്മ, ജയേഷ് ഭവനിൽ രാജമ്മ എന്നിവരുടെ കൃഷി, പന്നികൾ നശിപ്പിച്ചു. സഹോദരങ്ങളാണ് ഇവർ.

ആയിരം മൂട് കപ്പ, അഞ്ഞൂറ് മൂട് ചേന എന്നിവയാണ് നശിപ്പിച്ചത്. ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കർഷകർ പറയുന്നു. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിലെ ഈ വർഷത്തെ മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ടവരാണ് ഈ വനിതാ കർഷകർ. തെങ്ങമത്ത് പൊതുവേ പന്നിശല്യം രൂക്ഷമാണ്. പന്നിശല്യം കുറയ്ക്കാൻ വേണ്ടതുചെയ്യാമെന്ന് കൃഷി വകുപ്പും പഞ്ചായത്തുമൊക്കെ വർഷങ്ങളായി പറയുകയാണ്. പക്ഷേ ഒന്നും നടക്കുന്നില്ല.

Leave A Reply