ഭവന വായ്പ പലിശ സബ്‌സിഡി പദ്ധതി അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം.വരുന്ന അഞ്ച് വർഷത്തിനുള്ളിൽ സബ്‌സിഡിയോടെ ഭവന വായ്പകൾ നൽകുന്നതിനായി 7.2 ബില്യൺ (60,000 കോടി രൂപ) ചെലഴിക്കാൻ ആലോചിക്കുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
9 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 3 മുതൽ 6.5 ശതമാനം വരെ വാർഷിക പലിശ സബ്‌സിഡിയായി ലഭിക്കും. 20 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 50 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. വായ്പ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മുൻകൂറായി പലിശ ഇളവ് ക്രെഡിറ്റ് ചെയ്യും. നിർദ്ദിഷ്ട പദ്ധതി സംബന്ധിച്ച് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പരാമർശിച്ചിരുന്നു.2028 വരെയാണ് ഈ പദ്ധതി ലഭിക്കുകയെന്നാണ് വിവരം. ഗുണഭോക്താക്കളെ കണ്ടെത്താൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.