എൻ.എസ്.എസ്.കരയോഗം കുടുംബസംഗമം

കരുനാഗപ്പള്ളി : പുലിയൂർവഞ്ചി തെക്ക് 2353-ാംനമ്പർ ദുർഗാവിലാസം എൻ.എസ്.എസ്.കരയോഗം കുടുംബസംഗമവും മെരിറ്റ് അവാർഡ് വിതരണവും നടത്തി. എൻ.എസ്.എസ്. ട്രഷററും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ എൻ.വി.അയ്യപ്പൻ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി.സതീഷ്‌കുമാർ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ ഭരണസമിതി അംഗം മുരളീധരൻ പിള്ള, യൂണിയൻ സെക്രട്ടറി ആർ.ദീപു, വനിതാസമാജം സെക്രട്ടറി രമ, കരയോഗം സെക്രട്ടറി ആർ.സുനിൽകുമാർ, ജോയന്റ് സെക്രട്ടറി പ്രമോദ്കുമാർ തുടങ്ങിയവർ സംസാരിച്ചു. ചികിത്സാധനസഹായം, വിദ്യാഭ്യാസ ധനസഹായം, ഉപഹാരങ്ങൾ എന്നിവയുടെ വിതരണവും നടത്തി.

Leave A Reply