മുംബൈയിൽ സീ ലിങ്ക് റോഡിലൂടെ നിയമം ലംഘിച്ച് ബൈക്ക് ഓടിച്ച യുവതി അറസ്റ്റിൽ

മുംബൈയിൽ സീ ലിങ്ക് റോഡിലൂടെ നിയമം ലംഘിച്ച് ബൈക്ക് ഓടിക്കുകയും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്ത യുവതി അറസ്റ്റിൽ. മധ്യപ്രദേശിലെ ജബൽപൂർ സ്വദേശിയും 26കാരിയുമായ നുപൂർ പട്ടേലാണ് അറസ്റ്റിലായത്.

കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൂനെയിൽ താമസിക്കുന്ന സഹോദരനെ സന്ദർശിക്കാൻ എത്തിയതാണ് നുപൂർ പട്ടേൽ. ബാന്ദ്ര-വർളി സീ ലിങ്ക് റോഡ് കാണുന്നതിനായി സഹോദരന്‍റെ ബൈക്കുമായി എത്തുകയായിരുന്നു.

Leave A Reply