ലാഹോര്‍: ഇന്ത്യയില്‍ വെച്ച് നടക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പാകിസ്താന്‍. എന്നാല്‍ ടീം അംഗങ്ങള്‍ക്ക് ഇതുവരെ വിസ ലഭിച്ചില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിയ്ക്ക് കത്തയച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇസ്ലാമാബാദിലുള്ള ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ നിന്ന വിസയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് പാകിസ്താന്‍ ആരോപിച്ചു. സെപ്റ്റംബര്‍ 27 നാണ് പാകിസ്താന്‍ ഇന്ത്യയിലേക്ക് പറക്കാന്‍ തീരുമാനിച്ചത്. അതിനുമുന്‍പ് ദുബായ് സന്ദര്‍ശിക്കാനും തീരുമാനിച്ചിരുന്നു. ഇതെല്ലാം വിസ വൈകിയതുമൂലം നീളുകയാണ്. സെപ്റ്റംബര്‍ 29 ന് പാകിസ്താന് ന്യൂസീലന്‍ഡിനെതിരേ ലോകകപ്പ് സന്നാഹമത്സരമുണ്ട്. ഹൈദരാബാദിനാണ് മത്സരം നടക്കുന്നത്.
ഐ.സി.സി സി.ഇ.ഓ ജിയോഫ് അലാര്‍ഡൈസിനാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് കത്തയച്ചത്. 2016-ലാണ് അവസാനമായി പാകിസ്താന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തിയത്.