ഒമാനില്‍ തൊഴിൽ നിയമം ലംഘിച്ച പ്രവാസികൾ അറസ്റ്റിൽ

ഒമാനിലെ തെക്കൻ അൽ ബാത്തിന ഗവര്‍ണറേറ്റിലെ ബർക്ക വിലായത്തിൽ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച പ്രവാസികളെ അറസ്റ്റ് ചെയ്തതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.

റോയൽ ഒമാൻ പൊലീസിന്റെയും ബർക നഗരസഭയുടെയും സഹകരണത്തോടെ തെക്കൻ അൽ ബത്തിന ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബറിലെ ജോയിന്റ് ഇൻസ്പെക്ഷൻ സംഘം,ബർക്ക വിലായത്തിലെ ചില സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും തൊഴിലാളികൾ ഒത്തുചേരുന്ന സ്ഥലങ്ങളിലും പരിശോധന നടത്തി. പരിശോധനയിൽ ഒമാൻ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചവരാണ് പിടിയിലായത്.

Leave A Reply