ഉംറ തീർത്ഥാടകൻ മടക്കയാത്രയിൽ ജിദ്ദ വിമാനത്താവളത്തിൽ മരിച്ചു

ഉംറ തീർത്ഥാടനത്തിനെത്തിയ ആലപ്പുഴ സ്വദേശി നാട്ടിലേക്കുള്ള മടക്കയാത്രയിൽ ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ വെച്ച് മരിച്ചു. ചേർത്തലക്കടുത്ത് പട്ടണക്കാട് സമീർ മൻസിലിൽ താമസിക്കുന്ന ഹസൻ ബീരാൻ (72) ആണ് മരിച്ചത്.

ഭാര്യ: മർഹൂർ ജമീല, മക്കൾ: ഷമീർ യു.എ.ഇ), ഷെറീന, ഷെറീജ. മരുമക്കൾ: സുധീർ (അൽ ബഹ), അനസ്, സുറുമി. വിവരമറിഞ്ഞു അൽബഹയിൽ ജോലി ചെയ്യുന്ന മരുമകൻ സുധീർ ജിദ്ദയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാട് രംഗത്തുണ്ട്.

Leave A Reply