ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവിനെ തട്ടിക്കൊണ്ടുപോകുന്ന വീഡിയോ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. കപില്‍ ദേവിന്‍റെ കൈകള്‍ പിന്നില്‍ കെട്ടി, വായ തുണികൊണ്ടും കെട്ടി രണ്ടുപേര്‍ ചേര്‍ന്ന് കപിലിലെ നിര്‍ബന്ധപൂര്‍വം നടത്തികൊണ്ടുപോകുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. വീഡിയോയുടെ യഥാര്‍ത്ഥ വസ്തുത ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇതിനിടെയാണ് വീഡിയോ പങ്കുവെച്ച് ഗൗതം ഗംഭീര്‍ ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് ചോദിച്ചത്. ഇത് യഥാര്‍ത്ഥ കപില്‍ ദേവ് അല്ലെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം സുഖമായി ഇരിക്കുന്നുവെന്നാണ് കരുതുന്നതെന്നും ഗംഭീര്‍ എക്സില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.