ഏഷ്യന്‍ ഗെയിംസ്‌ 2023; ഷൂട്ടിങ്ങില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ

ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ മികച്ച പ്രകടനവുമായി ഇന്ത്യ. ടീമിനത്തിലും വ്യക്തിഗത ഇനത്തിലും ഇന്ത്യ മെഡലുകള്‍ നേടി. പുരുഷന്മാരുടെ 10മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തില്‍ സ്വര്‍ണം നേടിയതിന് പിന്നാലെ വ്യക്തിഗത ഇനത്തില്‍ ഐശ്വര്യ തോമര്‍ വെങ്കലവും നേടി.

ഈ ഏഷ്യന്‍ ഗെയിംസിലെ ആദ്യ സ്വര്‍ണമാണ് 10മീറ്റര്‍ എയര്‍ റൈഫിളിലൂടെ ഇന്ത്യ കരസ്ഥമാക്കിയത്. ദിവ്യാന്‍ഷ് സിങ് പന്‍വര്‍, ഐശ്വര്യ പ്രതാപ് സിങ് തോമര്‍, രുദ്രാങ്കാഷ് പാട്ടീല്‍ എന്നിവരടങ്ങുന്ന ടീമാണ് സ്വര്‍ണം നേടിയത്. 10മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോകറെക്കോഡോടെയാണ് ടീമിന്റെ പ്രകടനം. 1893.7 പോയന്റാണ് ഇന്ത്യന്‍ ടീം നേടിയത്. കഴിഞ്ഞ മാസം അസര്‍ബൈജാനില്‍ വെച്ച് നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ചൈന സ്ഥാപിച്ച 1893.3 പോയന്റുകള്‍ എന്ന റെക്കോഡാണ് ഇന്ത്യന്‍ ടീം മറികടന്നത്.

Leave A Reply