കുവൈത്തില്‍ നിന്ന് നാടുകടത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

കുവൈത്തില്‍ നിന്ന് നാടുകടത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ 1,066 താമസ നിയമ ലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

613 പുരുഷന്മാരെയും 453 സ്ത്രീകളെയുമാണ് നാട് കടത്തിയത്. താമസ കുടിയേറ്റ നിയമം ലംഘിച്ചവര്‍, തൊഴില്‍ നിയമലംഘകര്‍, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ,പൊതു ധാർമ്മികത ലംഘിക്കുന്നവർ എന്നീ കേസുകളില്‍ പിടിക്കപ്പെടുന്നവരെയാണ് നാടുകടത്തിയത്.

ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ പ്രത്യേക നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കർശന നടപടികൾ തുടരുന്നത്.

Leave A Reply