‘നിപയിൽ വീണ്ടും ആശ്വാസം….’; 24 സാമ്പിളുകള്‍ കൂടി നെഗറ്റീവ്

കോഴിക്കോട്: നിപയുടെ ഭാഗമായി പരിശോധനയ്ക്കയച്ച 24 സാമ്പിളുകള്‍ കൂടി നെഗറ്റീവായി. മൂന്ന് സാമ്പിളുകളുടെ ഫലം കൂടി ഇന്ന് വരാനുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 352 സാമ്പിളുകള്‍ പരിശോധനയക്കയച്ചതില്‍ 341 എണ്ണം നെഗറ്റീവാണ്.

സമ്പര്‍ക്കപ്പട്ടികയിലുള്ള 980 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് യോഗത്തിലെ വിലയിരുത്തല്‍.

Leave A Reply