അനധികൃത മത്സ്യബന്ധനം: രണ്ട് ബോട്ടുകൾ കസ്റ്റഡിയിലെടുത്തു

കോഴിക്കോട് :  അനധികൃത മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായി കൊയിലാണ്ടി, പുതിയാപ്പ ഹാർബറുകളിൽ ബേപ്പൂർ മറൈൻ  എൻഫോഴ്സ്മെന്റ് വിംഗ് പട്രോളിംഗ് നടത്തി രണ്ട് ബോട്ടുകൾ കസ്റ്റഡിയിലെടുത്തു.  ബേപ്പൂർ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിർദ്ദേശ പ്രകാരമായിരുന്നു പട്രോളിംഗ്.

കടലിന്റെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ, മത്സ്യ സമ്പത്തിന് വെല്ലുവിളിയാകുന്ന അനധികൃത മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സുനീർ വി അറിയിച്ചു.

പട്രോളിംഗ് ടീമിൽ മറൈൻ  എൻഫോഴ്സ്മെന്റ് വിംഗ്  ഇൻസ്പെക്ടർ ഓഫ് ഗാർഡ് ഷൺമുഖൻ, ഹെഡ് ഗാർഡ് രാജൻ, ഫിഷറി  ഗാർഡുമാരായ ശ്രീരാജ്, ജിതിൻദാസ്, സീ റെസ്ക്യൂ ഗാർഡുമാരായ ഹമിലേഷ്, സുമേഷ്, മിഥുൻ, അമർനാഥ് , വിഘ്നേഷ്, മിഥുൻ , ശ്രീജിത്ത്, ഷൈലേഷ് എന്നിവരും  ഉണ്ടായിരുന്നു. കോഴിക്കോട് ഫിഷറീസ്  ഡെപ്യൂട്ടി ഡയറക്ടർ ബോട്ടുകൾക്കെതിരെ തുടർ നിയമ നടപടികൾ സ്വീകരിക്കും.

Leave A Reply