ജല ബജറ്റ്: ബ്ലോക്ക്തല ശില്‍പശാല നടത്തി

ആലപ്പുഴ: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ ജല ബജറ്റ് തയ്യാറാക്കുന്നതിനായി നടത്തിയ ശില്‍പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി ഉദ്ഘാടനം ചെയ്തു. നവകേരളം കര്‍മ്മ പദ്ധതി പ്രകാരം ഹരിത കേരളം മിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് ജല ബജറ്റ് തയ്യാറാക്കുന്നത്. ജില്ലയില്‍ ഭരണിക്കാവ്, തൈക്കാട്ടുശ്ശേരി ബ്ലോക്കുകളിലാണ് ജല ബജറ്റ് തയ്യാറാക്കുന്നത്.

ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ആധികാരിക രേഖയാണ് ജല ബജറ്റ്. ഇതിലൂടെ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ജല വിഭവ ആസൂത്രണവും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും നടത്താനാകും.

ശില്‍പശാലയില്‍ ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. അനില്‍കുമാര്‍, നൂറനാട് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭ സുരേഷ്, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. രാജേഷ്, ജൂനിയര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എസ്. മോഹന്‍ കുമാര്‍, മണ്ണ് സംരക്ഷണ വകുപ്പ് സര്‍വെയര്‍ ആര്‍. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ജയശ്രീ, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. അസിസ്റ്റന്റ് എന്‍ജിനീയര്‍ ആര്‍. അനന്തു, ബ്ലോക്ക് പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി. ജ്യോതിസ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിമാരായ ആര്‍. രേണു, കെ.എസ്. സജികുമാര്‍, ഹൈഡ്രോളജിസ്റ്റ് എസ്. അഞ്ജലി, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply