ധൈര്യമുണ്ടെങ്കിൽ സർക്കാരിനെ താഴെയിറക്ക് ?

ഇടതുപക്ഷ സർക്കാരിനെ താഴെയിറക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് കോൺഗ്രസ്സും ബിജെപിയും ഒറ്റകെട്ടായി പ്രവർത്തിക്കുന്നത്. . . . കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സിപിഐ എം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ നിക്ഷേപം കള്ളപ്പണമാണെന്നാരോപിച്ച്‌ ബിജെപി ഒളിഞ്ഞും തെളിഞ്ഞും സർക്കാരിനെ ആക്രമിക്കുകയാണ് . . . ഇതുകൊണ്ടു തന്നെ ബിജെപി നേതാക്കളുടെ നിർദേശ പ്രകാരമാണെന്ന സംശയം കൂടുതൽ ബലപ്പെടുതുകയാണ്. . . . തൃശൂർ പാർലമെന്റ്‌ സീറ്റിൽ നോട്ടമിട്ടിരിക്കുന്ന സുരേഷ്‌ ഗോപിക്കുവേണ്ടിയാണ്‌ റെയ്‌ഡ്‌ നാടകവും പുകമറ സൃഷ്‌ടിക്കലും എന്നാണ് വ്യക്തമാകുന്നത്. . . തൃശൂരിലെ സഹകരണ മേഖലയിലേക്ക്‌ കടന്നുകയറി വിവാദങ്ങളുണ്ടാക്കി അതുവഴി സിപിഐ എമ്മിനെ പ്രതിസ്ഥാനത്തുനിർത്തുകയാണ്‌ ഇവരുടെ ലക്ഷ്യം. അതിന്റെ തുടർപ്രകടനമാണ്‌ സുരേഷ്‌ ഗോപിയുടെ പദയാത്ര പ്രഖ്യാപനം. ‘സഹകരണ അഴിമതി’ക്കെതിരെ ഗാന്ധി ജയന്തി ദിനത്തിൽ കരുവന്നൂരിൽനിന്ന്‌ തൃശൂരിലേക്കാണ്‌ സുരേഷ്‌ ഗോപിയുടെ പദയാത്ര. ഈ തീരുമാനം പെട്ടെന്ന്‌ പൊട്ടിമുളച്ചതൊന്നും അല്ല .

ആഗസ്‌ത്‌ 22 ന്‌ ബിജെപിയുടെ സംസ്ഥാന ഭാരവാഹി യോഗം തൃശൂരിൽ ചേർന്നപ്പോൾ തന്നെ അതിനുള്ള
പരിപാടികൾ തുടങ്ങി കഴിഞ്ഞിരുന്നു. . . അഴിമതി ആരോപണങ്ങൾ ബിജെപി നേരിട്ട്‌ ഉന്നയിച്ചാൽ അതിന്‌ വിശ്വാസ്യത കിട്ടില്ലെന്ന്‌ മനസ്സിലാക്കിയാണ്‌ കോൺഗ്രസ്‌ നേതാവിനെ കൂട്ടുപിടിച്ചത്‌. അന്നുമുതൽ ഒരു മാസക്കാലമായി തുടരുന്ന റെയ്‌ഡും ഭീകരാന്തരീക്ഷം സൃഷ്ടിക്കലും സിപിഐ എമ്മിനെ ലക്ഷ്യമിട്ടായിരുന്നു. ഈ മാസം 16 ന്‌ വീണ്ടും സംസ്ഥാന ഭാരവാഹി യോഗം തൃശൂരിൽ ചേരുമ്പോഴേക്കും ഏതെങ്കിലും സിപിഐ എം നേതാവിനെ പ്രതിപ്പട്ടികയിൽ ചേർക്കാനും അതിന്റെ പേരിൽ സമരം ആരംഭിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, ഇഡിയുടെ റെയ്‌ഡിൽ ഒരു നേതാവിനേയും കുടുക്കാനുള്ള തെളിവ്‌ കിട്ടിയില്ല.

എന്നാൽ, സുരേഷ്‌ ഗോപിയുടെ പദയാത്രയ്‌ക്കുമുമ്പ്‌ സഹകരണ ബാങ്കുകളിൽ വ്യാപകമായി റെയ്‌ഡ്‌ നടത്തി.അതും ഏശാതെവന്നപ്പോൾ കോൺഗ്രസിനെക്കൊണ്ട്‌ സമരം നടത്തിച്ച്‌ തൃശൂർ ബിജെപിക്ക്‌ വഴങ്ങുമെന്നുവരെ പ്രഖ്യാപിക്കാനും നോക്കി. ഈ ഡീലിന്റെ അടിസ്ഥാനത്തിലാണ്‌ എഐസിസി അംഗം അനിൽ അക്കര, തൃശൂർ സർവീസ്‌ സഹകരണ ബാങ്കിലേക്ക്‌ നടന്ന യുഡിഎഫ്‌ മാർച്ചിൽ തൃശൂരും തിരുവനന്തപുരവും ബിജെപി ജയിക്കുമെന്നുവരെ പ്രഖ്യാപിച്ചത്‌. . എന്നാൽ ഇങ്ങനെ ഒരു പാർട്ടിയെ മാത്രം അടിവേരോടെ വെട്ടിമാറ്റാൻ ശ്രമിക്കുന്ന ബിജെപിക്കാർ അവർ തന്നെ സ്വയം കുഴിയിൽ ചാടാതെ സൂക്ഷിക്കുക. . ഈനാംപേച്ചിക്ക് മറപറ്റി കൂട്ടു എന്ന് പറയുംപോലെ പെരുംകള്ളന്മാരായ കോൺഗ്രെസ്സുകാരെ കൂടെ ചേർത്ത് പിടിച്ചട്ട അവസാനം നിങ്ങൾക് തന്നെ പണി കിട്ടാതെ സൂക്ഷിച്ചോ. . .

Leave A Reply