ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം ചാക്ക ഗവ. ഐ ടി ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക് (D/MECH) ട്രേഡിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിൽ ഒ ബി സി കാറ്റഗറിയിൽ (PSC റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 25ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും.

എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ NAC യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എഞ്ചിനീയറിങ് ഡിപ്ലോമ ഡിഗ്രി എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ഇന്റർവ്യൂ സമയത്ത് പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം.

Leave A Reply