ചന്ദ്രയാൻ ദൗത്യത്തിന് നേതൃത്വം നൽകിയവർ കേരളത്തിലെ കോളേജുകളിൽ പഠിച്ചവർ; ശശി തരൂർ എംപി

ഡൽഹി: ഓരോ തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് ഐഎസ്ആ‍ർഒ വളർന്നതെന്ന് ലോക്സഭയില്‍ ശശി തരൂർ എംപി. ഇന്ത്യ ഇന്ന് സാങ്കേതിക ശക്തിയായി മാറി. ചന്ദ്രയാന്‍ ദൗത്യത്തിലെ പല ശാസ്ത്രജ്‌ഞ‌ൻമാരും കേരളത്തിലെ ടികെഎം, സിഇടി കോളേജുകളില്‍ നിന്ന് പഠിച്ചവരാണ്. അതേസമയം, ബഹിരാകാശ വകുപ്പിന്‍റെ ബജറ്റ് ഞെട്ടിക്കുന്ന തരത്തിൽ കുറഞ്ഞുവെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി. യുപിഎ കാലത്തേക്കാള്‍ എട്ട് ശതമാനത്തോളം കുറവ് നിലവിൽ വന്നു. ചന്ദ്രയാൻ മൂന്നിന്‍റെ വിജയം ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. കാനഡയും ഇന്ത്യയും തമ്മില്‍ ദൗർഭാഗ്യകരമായ വിവാദമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ശശി തരൂര്‍. ലോക്സഭയില്‍ ചന്ദ്രയാൻ ചർച്ചയിലാണ് തരൂരിന്‍റെ പരാമർശം. ബഹിരാകാശ പഠനത്തിനുള്ള ഫണ്ടും സർക്കാര്‍ കുറച്ചത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തരൂനെതിരെ കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍ രംഗത്ത് വന്നത്. പാര്‍ലമെന്‍റിലെ പോലെ സംവരണം വഴി ശാസ്ത്ര സാങ്കേതിക രംഗത്ത് സ്ത്രീകള്‍ക്ക് വരേണ്ടി വരുന്നില്ലെന്ന് തരൂര്‍ പറഞ്ഞുവെന്ന് അനുപ്രിയ പട്ടേല്‍ ആരോപിച്ചു. മോശം പ്രസ്താവനയാണ് തരൂര്‍ നടത്തിയെന്നും അവർ വ്യക്തമാക്കി. താൻ പറഞ്ഞത് മന്ത്രി തെറ്റിദ്ധരിരിക്കുകയാണ് മന്ത്രിയെന്ന് തരൂര്‍ വ്യക്തമാക്കി. സ്ത്രീകള്‍ കുറവായത് കൊണ്ടാണ് പാർലമെന്‍റില്‍ സംവരണ ബില്‍ പാസാക്കിയത്. എന്നാല്‍ ശാസ്ത്ര സാങ്കേതിരംഗത്ത് ഇപ്പോള്‍ തന്നെ 20 ശതമാനം സ്ത്രീകള്‍ ഉണ്ട് . അത് വ‍ർധിക്കുകയുമാണ്. അത് ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നും അത് മോശം പരാമർശമെല്ലെന്നും തരൂര്‍ പറഞ്ഞു.

Leave A Reply