തെയ്യം പശ്ചാത്തലമാക്കി സജീവ് കിളികുലം സംവിധാനം ചെയ്യുന്ന ചിത്രമാണ് തിറയാട്ടം. സ്വന്തം അനുഭവകഥയെ മുന്‍നിര്‍ത്തി സജീവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്ര൦ 22-ന് പ്രദർശനത്തിന് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് റിലീസ് മാറ്റിവച്ചു. ഇപ്പോൾ സിനിമയുടെ പുതിയ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ഒക്ടോബർ ആറിന് പ്രദർശനത്തിന് എത്തും.
വിശ്വൻ മലയൻ എന്ന പ്രധാന കഥാപാത്രത്തെ ജിജോ ഗോപി അവതരിപ്പിക്കുന്നു. നിപ്പ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ജിജോ ഗോപി. കണ്ണകി, അശ്വാരൂഢൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ആണ് സജീവ് കിളികുലം. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നതും സജീവ് തന്നെയാണ്. ചിത്രങ്ങളിലെ ഗാനങ്ങളുടെ രചനയും സംഗീതവും സജീവ് തന്നെ നിർവഹിച്ചിരിക്കുന്നു.
ജിജോ ഗോപിക്കൊപ്പം ടോജോ ഉപ്പുതറ, അനഘ, ശ്രീലക്ഷ്മി അരവിന്താക്ഷൻ, നാദം മുരളി, തായാട്ട് രാജേന്ദ്രൻ, സുരേഷ് അരങ്ങ്, മുരളി, ദീപക് ധർമ്മടം, ബക്കാടി ബാബു, സജിത്ത് ഇന്ദ്രനീലം, രവി ചീരാറ്റ, ശിവദാസൻ മട്ടന്നൂർ, അജിത് പിണറായി, കൃഷ്ണ, ഗീത, ഐശ്വര്യ, സുൽഫിയ എന്നീ പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഛായാഗ്രഹണം പ്രശാന്ത് മാധവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രമോദ് പയ്യോളി, അസോസിയേറ്റ് ക്യാമറാമാൻ അജിത്ത് മൈത്രേയൻ, എഡിറ്റിംഗ് രതീഷ് രാജ്, സൗണ്ട് ഡിസൈനർ രംഗനാഥ് രവി, വസ്ത്രാലങ്കാരം വാസു വാണിയംകുളം. എ ആർ മെയിൻ ലാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി എ ആർ ആണ് ചിത്രം നിർമ്മിക്കുന്നത്. സഹനിര്‍മ്മാണം വിനീത തുറവൂർ.