യുനസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടി സൗദിയിലെ ഉറൂഖ് മആരിദ്

സൗദിയിലെ മരുഭൂമി പ്രദേശമായ ഉറൂഖ് ബനീ മആരിദ് സംരക്ഷിത മേഖല യുനസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടംനേടി. ഇതോടെ യുനസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ സൗദി കേന്ദ്രങ്ങളുടെ എണ്ണം ഏഴ് ആയി. ജൈവ വൈവിധ്യം കൊണ്ട് സമ്പന്നമാണ് ഈ മേഖല . റിയാദിൽ നടക്കുന്ന യുനസ്‌കോയുടെ 45-ാം സെഷനിനാണ് ഉഖൂഖ് ബനീ മആരിദിനെ പൈതൃക പട്ടികയിൽ ചേർത്തത്.

ഉറൂഖ് ബനീ മആരിദ് സൗദിയുടെ സംരക്ഷിത മേഖലയിലാണ്. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമികളിലൊന്നാണ് അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കുഭാഗത്ത് വ്യപിച്ച് കിടക്കുന്ന മണൽക്കടൽ എംപ്റ്റി ക്വാർട്ടർ എന്നാണ് പൊതുവേ അറിയപ്പെടുന്നത്. ഈ മരുഭൂമി പ്രദേശത്തിന്റെ പടിഞ്ഞാറൻ ഭാഗത്താണ് ഉറുഖ് ബനീ മആരിദ് റിസർവ്.

മരുഭൂമി ജീവികളാൽ ജൈവ സമ്പന്നമാണ് ഈ പ്രദേശം. സൗദി അടക്കമുള്ള അറബ് മേഖലയിലെ വിവിധ തരം ജീവികളുടെ പരിണാമത്തിന്റെ തുടക്കം ഇവിടെ നിന്നുമാണ്. നിലവിൽ സൗദിയിലെ സംരക്ഷിത വനമേഖലയാണ് ഈ പ്രദേശം. നിലവിലെ കണക്ക് പ്രകാരം 120-ലധികം തദ്ദേശീയ സസ്യജാലങ്ങൾ ഇവിടെയുണ്ട്. ഇവയുടെ നിലനിൽപ്പിന് വേണ്ടതെല്ലാം ഭരണകൂടം ചെയ്തു വരുന്നു. ഇതെല്ലാം പരിഗണിച്ചാണ് യുനസ്‌കോ പട്ടികയിലേക്ക് ഉറുഖ് ബനീ മആരിദ് ഇടം നേടിയത്.

Leave A Reply