കല്‍പ്പറ്റ: വയനാട്ടില്‍ അമ്മയെയും അഞ്ച് മക്കളെയും കാണാതായി. കമ്പളക്കാട് കഴിയുന്ന വിമിജ മക്കളായ വൈഷ്ണവ്( 12), വൈശാഖ് (11), സ്‌നേഹ (9) അഭിജിത്ത് (5) ശ്രീലക്ഷ്മി (4) തുടങ്ങിയവരെയാണ് ഈ മാസം 18 മുതല്‍ കാണാതായത്.
ചേളാരിയിലെ സ്വന്തം വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് വിമിജയും മക്കളും പുറപ്പെട്ടത്. എന്നാല്‍ അവര്‍ അവിടെ എത്തിയിരുന്നില്ല. ഇവരെ കുടുംബം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും നടന്നില്ല. പിന്നാലെയാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.