ഒല്ലൂരിൽ ഷോപ്പിംഗ് മാളിലെ എടിഎമ്മിൽ തീപിടിത്തം

തൃശൂർ : ഒല്ലൂർ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽ തീപിടുത്തം. ഒല്ലൂർ രാമൂസ് ഷോപ്പിംഗ് മാളിൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം നടന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തൃശ്ശൂരിൽ നിന്നും അഗ്നിശമനാ സേന അംഗങ്ങൾ എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. എടിഎം മെഷീന് പുറകുവശത്തായി സൂക്ഷിച്ചിരുന്ന ബാറ്ററികളും കൺട്രോൾ മെഷീനുകളും അനുബന്ധ വൈദ്യുതി ഉപകരണങ്ങളും പൂർണ്ണമായും കത്തി നശിച്ചു. എടിഎം മെഷീന് കേട് സംഭവിച്ചിട്ടില്ല. ഷോപ്പിംഗ് മാളിൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാഞ്ചിലേക്കും മറ്റു കടകളിലേക്കും തീ പടരാതിരുന്നതിന്നാൽ വൻ ദുരന്തമാണ് ഒഴിവായത്.

Leave A Reply