പ്രകാശ് രാജിനെതിരെ വധഭീഷണി ആരോപിച്ച് കന്നഡ യൂട്യൂബ് ചാനലിനെതിരെ പോലീസ് കേസെടുത്തു

 

നടൻ പ്രകാശ് രാജിന്റെ സമീപകാല സനാതന ധർമ്മ പരാമർശങ്ങളുടെ പേരിൽ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കന്നഡ യൂട്യൂബ് ചാനലായ ടിവി വിക്രമയ്‌ക്കെതിരെ ബെംഗളൂരുവിലെ അശോക് നഗർ പോലീസ് കേസെടുത്തു. നടൻ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് നടപടി.

ചാനൽ സംപ്രേഷണം ചെയ്ത വീഡിയോയിൽ കാഴ്ചക്കാരെ പ്രകോപിപ്പിക്കാനും തനിക്കും കുടുംബത്തിനും ഭീഷണിയുയർത്തുന്ന തരത്തിലുള്ള പ്രകോപനപരമായ പ്രസംഗങ്ങളുണ്ടെന്നും പരാതിയിൽ പറയുന്നു. സനാതന ധർമ്മത്തെക്കുറിച്ചും ഹിന്ദുത്വത്തെക്കുറിച്ചും ആക്രമണാത്മകമായി സംസാരിക്കുന്നവർ ഹിന്ദുക്കളല്ലെന്ന് പ്രകാശ് രാജ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

അവർ ഹിന്ദുത്വയുടെ കരാറുകാരാണ്. രാഷ്ട്രീയ ദുരുദ്ദേശ്യത്തിനുവേണ്ടിയാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. അത്തരം പ്രസ്താവനകൾക്ക് പിന്നിലെ ഉദ്ദേശ്യം ആളുകൾ മനസ്സിലാക്കണം, അദ്ദേഹം പറഞ്ഞു.

അതിനിടെ, ചാനൽ സംപ്രേഷണം ചെയ്ത വീഡിയോകൾ ഇതിനകം 90,000 ത്തിലധികം വ്യൂസ് കടന്നു. ഹിന്ദുത്വ അനുകൂല നിലപാടുകളും പ്രത്യയശാസ്ത്രങ്ങളുമുള്ള ഒരു യൂട്യൂബ് ചാനലാണ് ടിവി വിക്രമ എന്നാണ് പറയപ്പെടുന്നത്.

Leave A Reply