ഫോണിലേക്ക് നഗ്ന എഐ ചിത്രങ്ങൾ, സ്‌കൂളിലെത്തിയ പെണ്‍കുട്ടികൾ ഞെട്ടി; അന്വേഷണം ആരംഭിച്ച് പോലീസ്

മാഡ്രിഡ്: എഐ ആപ്പുകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ചിത്രങ്ങളുടെ മനോഹാരിത മായും മുന്‍പ് ഞെട്ടിക്കുന്ന സംഭവങ്ങള്‍. സ്കൂള്‍ അവധി പൂര്‍ത്തിയാക്കി ക്ലാസിലേക്ക് മടങ്ങി എത്തിയ പ്രായപൂര്‍ത്തിയാകാത്ത നിരവധി സ്കൂള്‍ കുട്ടികളെ കാത്തിരുന്നത് എഐ ഉപയോഗിച്ച് നിര്‍മ്മിച്ച അവരുടെ അശ്ലീല ചിത്രങ്ങള്‍. സ്പെയിനിലാണ് സംഭവം നടന്നിരിക്കുന്നത്. എഐ ഉപയോഗിച്ച നടത്തുന്ന ഗുരുതര കുറ്റകൃത്യത്തിന്റെ സൂചന മാത്രമാണ് സംഭവത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്.

സ്പെയിനിലെ ആല്‍മെന്‍ഡറാലെജോയിലെ ഒരു കൂട്ടം അമ്മമാരാണ് പരാതിയുമായി പോലീസിന് മുൻപിലെത്തിയത്. നഗ്നരായ നിലയിലുള്ള പെണ്‍മക്കളുടെ ചിത്രങ്ങള്‍ അയച്ച് കിട്ടിയെന്നാണ് പരാതിയിൽ പറയുന്നത്. എഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. 12ലേറെ പെണ്‍കുട്ടികള്‍ക്കാണ് അവരുടെ നഗ്ന ഫോട്ടോകൾ ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ഹൈക്കോര്‍ട്ട് ഓഫ് ജസ്റ്റിസ് വക്താവ് ബുധനാഴ്ച വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സംഭവത്തേക്കുറിച്ച് സ്പെയിന്‍ പോലീസ് ഇനിയും പ്രതികരിച്ചിട്ടില്ലെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Leave A Reply