വനിതാ എസ്ഐയെ പിന്തുടർന്നു, ഭീഷണിപ്പെടുത്തി; കോൺസ്റ്റബിൾമാർക്ക് സസ്‌പെൻഷൻ, അറസ്റ്റ്

സംഭാൽ: വനിതാ എസ്ഐയോട് മോശമായി പെരുമാറിയതിന് രണ്ട് പോലീസ് കോൺസ്റ്റബിൾമാരെ അറസ്റ്റ് ചെയ്തു. യുപിയിലെ സംഭാൽ ജില്ലയിലെ ചന്ദൗസി മേഖലയിലാണ് സംഭവം നടന്നത്. വനിതാ സബ് ഇൻസ്‌പെക്ടർ ബുധനാഴ്ച ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ രണ്ട് കോൺസ്റ്റബിൾമാർ കാറിൽ പിന്തുടരുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തുവെന്ന് സർക്കിൾ ഓഫീസർ ദീപക് കുമാർ അറിയിച്ചു. കോൺസ്റ്റബിൾമാരായ പവൻ ചൗധരിയും രവീന്ദ്രനും വനിതാ എസ്ഐയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

വനിതാ എസ്ഐയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354, 341 പ്രകാരം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ട് കോൺസ്റ്റബിൾമാരെയും പോലീസ് സൂപ്രണ്ട് കുൽദീപ് സിംഗ് ഗുണവത് സസ്പെൻഡ് ചെയ്തു.

Leave A Reply