അവനെ നോക്കിവെച്ചോളു, ആ ചെറുപ്പാക്കാരനാണ് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി, യുവതാരത്തെക്കുറിച്ച് കപില്‍ ദേവ്

ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ എട്ടാം കിരീടം ഉയര്‍ത്തിയപ്പോള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ ഒരുപിടി താരങ്ങളുണ്ട്. പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ തകര്‍ത്തടിച്ച് മാന്യമായ സ്കോര്‍ ഉറപ്പാക്കിയ ഇഷാന്‍ കിഷനും ഹാര്‍ദ്ദിക് പാണ്ഡ്യയും പാക്കിസ്ഥാനെതിരായ സൂപ്പര്‍ സിക്സ് പോരാട്ടത്തില്‍ സെഞ്ചുറികളുമായി തകര്‍ത്തടിച്ച വിരാട് കോലിയും കെ എല്‍ രാഹുലും ബൗളിംഗില്‍ കറക്കി വീഴ്ത്തിയ കുല്‍ദീപ് യാദവ്.

ഫൈനലില്‍ ലങ്കയെ എറിഞ്ഞോടിച്ച മുഹമ്മദ് സിറാജ് അങ്ങനെ നിരവധിപേര്‍. ഇവരൊക്കെയുണ്ടെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി താരം ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണെന്ന് തുറന്നു പറയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരമായ കപില്‍ ദേവ്. ഏഷ്യാ കപ്പിനെത്തുമ്പോള്‍ ഗില്ലിന്‍റെ ഫോമില്‍ സംശയങ്ങളുണ്ടായിരുന്നെങ്കിലും വിമര്‍ശകരുടെ എല്ലാം വായടപ്പിച്ച് ടൂര്‍ണമെന്‍റിലെ ടോപ് സ്കോററായാണ് ഗില്‍ വരുന്നതെന്ന് കപില്‍ പറഞ്ഞു.

Leave A Reply