അടൂർ: യുവാവിനെ കൊന്ന് പുഞ്ചയിൽ ചവിട്ടിത്താഴ്ത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പത്തനംതിട്ട പുല്ലാട് അയിരക്കാവിലാണ് സംഭവം.
പുല്ലാട് അയിരക്കാവ് സ്വദേശി പ്രദീപ്കുമാറിനെ കൊലപ്പെടുത്തിയ വരയന്നൂർ സ്വദേശി ‘കാലൻ മോൻസി’ എന്ന് വിളിപ്പേരുള്ള വിനോദ് ആണ് പൊലീസിന്‍റെ പിടിയിലായത്.
പ്രദീപ്കുമാറിനെ ഇന്ന് രാവിലെയോടെയാണ് വീടിന് സമീപത്തെ ചതുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മോൻസിയുടെ ഭാര്യയുമായി പ്രദീപ് കുമാർ അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് മോൻസി പ്രദീപിനെ കൊലപ്പെടുക്കിയത്.
പ്രദീപിന്റെ പെൺ സുഹൃത്തിൻറെ ഭർത്താവ് മോൻസി എന്ന കാലൻ മോൻസിയാണ് കൊലയ്ക്ക് പിന്നിലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ മാരമണ്ണിൽ നിന്നാണ് കോയിപ്പുറം പൊലീസ് അന്വേഷണം അറസ്റ്റ് ചെയ്തത്.