ഇറ്റലിയിൽ പൊട്ടിത്തെറിച്ച സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങൾ കാറിന് മുകളിലേക്ക് പതിച്ച് അഞ്ചുവയസുകാരി കൊല്ലപ്പെട്ടു

ഇറ്റലിയിൽ പരിശീലന പറക്കലിനിടെ പൊട്ടിത്തെറിച്ച സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങൾ കാറിന് മുകളിലേക്ക് പതിച്ച് അഞ്ചുവയസുകാരി കൊല്ലപ്പെട്ടു. പ്രാദേശിക സമയം, ശനിയാഴ്ച ഉച്ചയ്ക്ക് റ്റ്യൂറിൻ വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം.

ടേക്ക്ഓഫിനിടെ വിമാനം നിയന്ത്രണംവിട്ട് പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിന് തൊട്ടുമുന്നേ വിമാനത്തിൽ നിന്ന് പൈലറ്റ് പാരഷൂട്ട് വഴി സുരക്ഷിതമായി ഇജെക്ട് ചെയ്ത് രക്ഷപ്പെട്ടിരുന്നു. കാറിലുണ്ടായിരുന്ന കുട്ടിയുടെ മാതാപിതാക്കൾക്കും 9 വയസുള്ള സഹോദരനും ഗുരുതരമായ പൊള്ളലേറ്റു. വിമാനത്തിൽ പക്ഷികൾ ഇടിച്ചതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

Leave A Reply