ചന്ദ്രയാന്‍ പരിപൂര്‍ണ വിജയത്തിലെത്തിച്ച ഭാരതത്തെ അഭിനന്ദിച്ച് യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി. ചന്ദ്രയാന്‍ എന്റെയും അഭിമാനം എന്നാണ് അദ്ദേഹം പറഞ്ഞത്. ബഹിരാകാശത്ത് നിന്ന് ഇന്ത്യയെ കാണാന്‍ കഴിഞ്ഞു. ആ കാഴ്ച അതി മനോഹരമായിരുന്നുവെന്നും ബഹിരാകാശത്തെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഭാവിയില്‍ ഇന്ത്യയുമായി യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മോഹം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരേ മേഖലയില്‍ നിന്നുള്ള രാജ്യമായതിനാല്‍ ഏറെ അഭിമാനത്തോടെയാണ് റോവര്‍ലാന്‍ഡിങ് വീക്ഷിച്ചത്. ബഹിരാകാശ രംഗത്ത് ഇസ്രോയുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് യുഎഇ സ്‌പേസ് സെന്റര്‍ അറിയിച്ചു.