ഉത്തർപ്രദേശിലെ സ്‌ത്രീകളെ ശല്യം ചെയ്യുന്നവരെ യമരാജൻ കാത്തിരിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിലെ സ്‌ത്രീകളെ ശല്യം ചെയ്യുന്നവരെ യമരാജൻ കാത്തിരിക്കുന്നുവെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അംബേദ്‌കർ നഗറിൽ ബെെക്കിലെത്തിയ അക്രമികൾ ഷാൾ വലിച്ചതിനെത്തുടർന്ന് സെെക്കിളിൽ നിന്ന് വീണ 11-ാം ക്ലാസ് വിദ്യാർത്ഥിനി ബെെക്കിടിച്ച് മരിച്ച സംഭവത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘നിയമങ്ങൾ എല്ലാ പൗരന്മാർക്കും സംരക്ഷണം നൽകുമെന്ന് മുൻപ് പറഞ്ഞിട്ടുണ്ട്. റോഡിലൂടെ നടന്ന മകളെ ആരെങ്കിലും ശല്യപ്പെടുത്തിയാൽ, അടുത്ത ക്രോസ് റോഡിൽ ‘ യമരാജൻ’ അവരെ കാത്തിരിക്കും. അവരെ യമരാജന്റെ അടുത്തേയ്ക്ക് കൊണ്ടുപോകുന്നത് ആർക്കും തടയാൻ കഴിയില്ല.’- യോഗി ആദിത്യനാഥ് പറഞ്ഞു.

Leave A Reply