തിരുവനന്തപുരം: സിപിഎം നേതാക്കളുടെ ഭാര്യമാരെ മോശപ്പെടുത്തുന്ന രീതിയിൽ നവമാധ്യമങ്ങളിൽ പ്രചരണം നടത്തിയവർക്കെതിരെ സൈബർ പൊലിസ് കേസെടുത്തു. ഫേസ് ബുക്കിലെ ചിത്രങ്ങളെടുത്ത് മോശമായി ചിത്രീകരിച്ചിരുന്നതിനാണ് കേസെടുത്തിരിക്കുന്നത്.
ഒരു വ്യാജ പ്രൊഫൈലിൽ നിന്നാണ് പ്രചരണമെന്ന് പൊലിസ് പറയുന്നു. എഎ റഹീമിന്റെ ഭാര്യയായ അമൃത റഹിമിന്റെ പരാതിയിലാണ് സൈബർ പൊലിസ് കേസെടുത്തത്.