സൗദി ദേശീയദിനം; വ്യോമസേന പ്രദർശനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു

വ്യോമസേന പ്രദർശനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 13 നഗരങ്ങൾ വ്യോമസേനയുടെ പ്രദർശനങ്ങൾക്ക് സാക്ഷ്യം വഹിക്കും. കൂടാതെ നാവിക മാർച്ചുകൾ, സൈനിക പരേഡ്, ആയുധ പ്രദർശനം തുടങ്ങി മറ്റ് നിരവധി പരിപാടികളും നടക്കും.

റിയാദിൽ സെപ്തംബർ 22, 23 തിയതികളിൽ വൈകിട്ട് 4.30നാണ് പ്രദർശനം. പ്രിൻസ് തുർക്കി ബിൻ അബ്ദുൽ അസീസ് റോഡിലും, ഉമ്മു അജ് ലാൻ പാർക്കിലും പ്രദർശനങ്ങളുണ്ടാകും. ജിദ്ദയിലെ വാട്ടർ ഫ്രണ്ടിൽ ഇന്ന് മുതൽ സെപ്തംബർ 20 വരെ എല്ലാ ദിവസങ്ങളിലും വൈകുന്നേരം 5 മണിക്ക് എയർ ഷോ നിശ്ചയിട്ടിട്ടുണ്ട്. 19, 26, 27 തിയതികളിൽ വൈകുന്നേരം 4.30ന് അൽ ഖോബാറിലും വാട്ടർ ഫ്രണ്ടിൽ പ്രദർശനം ഉണ്ടായിരിക്കും.

Leave A Reply