നൂതന ടെക്‌നോളജിയായ 50 ജിബിപിഎസ് കണക്ടിവിറ്റി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ടെലികോം കമ്പനിയായി ഉറീഡു. ഒറ്റ കണക്‌ഷനിൽ 50 ജിബിപിഎസ് വരെയുള്ള അതിവേഗ കണക്ടിവിറ്റി ലഭ്യമാക്കുന്നതിലൂടെ മികച്ച ഇന്റർനെറ്റ് അനുഭവമാണ് ഉറപ്പാക്കുന്നത്.
ഉപഭോക്താക്കൾക്കും സ്ഥാപനങ്ങൾക്കുമുള്ള ബാൻഡ് വിത്ത് ആവശ്യകത നിറവേറ്റാൻ കഴിയുന്നതാണ് പുതിയ ടെക്‌നോളജി. ആദ്യ ഘട്ടത്തിൽ ബി2ബി ഉപഭോക്താക്കൾക്കും ഉയർന്ന കണക്ടിവിറ്റി ആവശ്യമുള്ള പ്രദേശങ്ങളിലുമാണ് നടപ്പാക്കുന്നതെന്ന് ഉറീഡു വ്യക്തമാക്കി.