മംഗളൂരുവിൽ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബി.ജെ.പി പ്രവർത്തകൻ ഡോക്ടർ പരിശോധിക്കും മുമ്പ് കുഴഞ്ഞു വീണ് മരിച്ചു. ബണ്ട്വാൾ സ്വദേശി പ്രകാശ് ബെള്ളൂർ (43) ആണ് തിങ്കളാഴ്ച മരിച്ചത്. ബണ്ട്വാൾ ഗവ.ആശുപത്രിയിലാണ് സംഭവം.
അംതാദി മഹാശക്തി കേന്ദ്രം ജനറൽ സെക്രട്ടറിയായ പ്രകാശ് ദിവസങ്ങളായി പനിപിടിച്ച് കിടക്കുകയായിരുന്നു എന്ന് ഒപ്പം വന്നവർ ആശുപത്രി അധികൃതരോട് പറഞ്ഞു. ബണ്ട്വാൾ ബി.ജെ.പി എം.എൽ.എ രാജേഷ് നായ്കും പാർട്ടിയുടെ മറ്റു നേതാക്കളും സന്ദർശിച്ചു.