അനിരുദ്ധുമായുള്ള വിവാഹ വാർത്തകളിൽ പ്രതികരിച്ച് കീർത്തി സുരേഷ്

തെന്നിന്ത്യൻ താരം കീർത്തി സുരേഷും ഇന്ത്യയിലെ മുൻ നിര സംഗീത സംവിധായകരിലൊരാളായ അനിരുദ്ധും വിവാഹിതരാകൻ പോകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കീർത്തിയുടെ പിതാവും നിർമ്മാതാവുമായ ജി. സുരേഷ്‌കുമാർ ഈ വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കീർത്തിയും ഈ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്. ഒരു ദേശീയ മാദ്ധ്യമത്തോടായിരുന്നു വിവാഹത്തെ കുറിച്ച് കീർത്തി വ്യക്തത വരുത്തിയത്.

താനും അനിരുദ്ധും വിവാഹിതരാകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്ന് കീർത്തി സുരേഷ് പറഞ്ഞു. അനിരുദ്ധ് തന്റെ നല്ല സുഹൃത്ത് മാത്രമാണ്. നടക്കേണ്ട സമയത്ത് വിവാഹം നടക്കുമെന്നും കീർത്തി പറഞ്ഞു.

 

അനിരുദ്ധും കീർത്തിയും വിവാഹിതരാകാൻ പോകുന്നു എന്ന റിപ്പോർട്ട്ഇ ത് തീർത്തും അടിസ്ഥാനരഹിതമാണെന്നായിരുന്നു ജി. സുരേഷ്‌കുമാർ നേരത്തെ പ്രതികരിച്ചിരുന്നച്. . ഇങ്ങനെ മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്തും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനെയും കീര്‍ത്തി സുരേഷിനെ കുറിച്ച് വാര്‍ത്തകള്‍ വരുന്നത് ഇത് ആദ്യത്തെ സംഭവം അല്ല.’- സുരേഷ് കുമാർ വ്യക്തമാക്കി.

Leave A Reply