കൊല്ലം: പാരിപ്പള്ളിയിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് ജയിലിൽ നിന്നും ഇറങ്ങിയത് നാലു ദിവസം മുമ്പ്. പാരിപ്പള്ളിയിലെ അക്ഷയകേന്ദ്രത്തിൽ വച്ച് തിങ്കളാഴ്ച രാവിലെയാണ് നാവായിക്കുളം സ്വദേശി റഹീം തന്റെ ഭാര്യ നദീറയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.
പാരിപ്പള്ളി അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു നദീറ. രണ്ട് വര്‍ഷമായി ഇവിടെ ജോലി ചെയ്യുകയായിരുന്നു. രാവിലെ ഹെല്‍മറ്റ് ധരിച്ച് സെന്ററിലെത്തിയ റഹീം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഭാര്യയുടെ മരണം ഉറപ്പാക്കിയതിന് ശേഷം കത്തി വീശി പുറത്തേക്ക് പോയ ഇയാള്‍ സ്വയം കഴുത്തറുത്തതിന് ശേഷം കിണറ്റില്‍ ചാടുകയായിരുന്നു. അഗ്നിശമന സേനയെത്തി ഇയാളെ പുറത്തെടുക്കുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു.
നദീറയെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ റിമാന്‍ഡിലായിരുന്നു റഹീം അടുത്താണ് ജയില്‍മോചിതനായത്. ഇയാൾ അതിക്രൂരമായി ഇവരെ അക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു.