‘നിപ ഭീതി…’; കണ്ടെയ്ൻമെന്റ് സോണിൽ ഇളവനുവദിക്കും, ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരം

കോഴിക്കോട്: നിപയിൽ ആശ്വാസം. പുതിയ നിപ കേസുകൾ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിപ രോഗബാധമൂലം ആദ്യം മരിച്ച വ്യക്തി രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് പോയ സ്ഥലങ്ങൾ പോലീസ് സഹായത്തോടെ കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.

ഇന്ന് 37 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടത്. ചികിത്സയിൽ ഉള്ള എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമെന്നും മന്ത്രി പറഞ്ഞു. ഈ മാസം 13-ന് കണ്ടെയ്ൻമെന്റ് ആയി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ഇളവുകൾ അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave A Reply