ചൈനയിൽ ദേശവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള വസ്‍ത്രങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്നു

ചൈനയിൽ ദേശവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള വസ്‍ത്രങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്നു. നിയമം ലംഘിക്കുന്നവർക്ക് പിഴയും തടവും ശിക്ഷയും ലഭിക്കും.നിയമത്തിന്റെ കരട് ബില്ല് തയ്യാറായതായി എന്നാണ് റിപ്പോർട്ട്. ദേശവികാരത്തിനെതിരായ പ്രസംഗങ്ങളും വസ്ത്രധാരണവും നിരോധിക്കാനാണ് ചൈന ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട കരട് ബില്ല് തയ്യാറായെങ്കിലും ഏതൊക്കെ തരത്തിലുള്ള വസ്ത്രങ്ങളാണ് നിരോധിക്കുക എന്നതിൽ വ്യക്തത വന്നിട്ടില്ല.

പൊതുജനങ്ങളുടെ അഭിപ്രായത്തിന് വേണ്ടി നേരത്തെ ഇതുമായി ബന്ധപ്പെട്ട കരട് പുറത്തിറക്കിയിരുന്നു. ചൈനയിലെ ഒട്ടനേകം നിയമവിദഗ്ദർ പുതിയ നിയമത്തിൽ ആശങ്ക പ്രകടിപ്പിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഇക്കാര്യത്തിൽ അഭിപ്രായം പറയാനുള്ള സമയം സെപ്റ്റംബർ 30ന് അവസാനിക്കും.

Leave A Reply