എൽജെപി, മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; കടുത്ത ആവേശത്തിൽ ആരാധകർ….!
മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ‘മലൈക്കോട്ടൈ വാലിബന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ജനുവരി 25ന് ചിത്രം തിയേറ്ററുകളിൽ എത്തും. മോഹൻലാൽ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം പങ്കുവച്ചത്. ‘ദ കൗണ്ട് ഡൗൺ ബിഗാൻ’ എന്ന അടിക്കുറിപ്പും പോസ്റ്റിന് നൽകിയിട്ടുണ്ട്. വ്യത്യസ്തമായ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകന്റെ ആദ്യ മോഹൻലാൽ ചിത്രമായതു കൊണ്ടുതന്നെ പ്രതീക്ഷകളും ഉയരെയാണ്.
മലൈക്കോട്ടൈ വാലിബന്റെ പുതിയ അപ്ഡേറ്റ് നാളെ വെെകിട്ട് അഞ്ച് മണിയ്ക്ക് പങ്കുവയ്ക്കുമെന്ന് ഇന്നലെ മോഹൻലാൽ തന്റെ വാട്സ്ആപ്പ് ചാനലിലൂടെ ആരാധകരെ അറിയിച്ചിരുന്നു.