ഡയമണ്ട്‌ ലീഗ്‌; നീരജ് ചോപ്ര രണ്ടാമത്

യൂജിൻ: ഇന്ത്യയുടെ ഒളിമ്പിക്‌സ്‌, ലോകചാമ്പ്യൻ നീരജ്‌ ചോപ്രയ്‌ക്ക്‌ ഡയമണ്ട്‌ ലീഗ്‌ ഫൈനലിൽ കിരീടം നിലനിർത്താനായില്ല. ജാവ്‌ലിൻ ത്രോയിൽ രണ്ടാമതായി. എറിഞ്ഞത്‌ 83.80 മീറ്റർ. ചെക്ക്‌ താരം ജാകൂബ്‌ വാഡിൽജകാണ്‌ ചാമ്പ്യൻ (84.24). കഴിഞ്ഞവർഷം നീരജിനായിരുന്നു ഒന്നാംസ്ഥാനം.

ലോകത്തെ മികച്ച ആറ്‌ താരങ്ങൾ അണിനിരന്ന വേദിയിൽ ലോകചാമ്പ്യൻഷിപ്പിലെ സ്വർണദൂരത്തിന്‌ (88.17) അടുത്തെത്താനായില്ല. ആദ്യ ഏറ്‌ ഫൗളായി. തുടർന്ന്‌ 83.80 മീറ്റർ, 81.37 മീറ്റർ. നാലാമത്തേത്‌ ഫൗളായി. അഞ്ചാം ഏറ്‌ 80.74. അവസാനത്തേത്‌ 80.90 മീറ്ററിൽ അവസാനിച്ചു.

Leave A Reply