വീ​ട്ട​മ്മ​യെ പീഡിപ്പിച്ചു, ഭീ​ഷ​ണി​പ്പെ​ടു​ത്തി; യു​വാ​വ് പോലീസ് പിടിയിൽ

തി​രു​വി​ല്വാ​മ​ല: വീ​ട്ട​മ്മ​യെ പീഡനത്തിന് ഇരയാക്കുകയും ന​ഗ്ന​ഫോ​ട്ടോ​യും വീഡിയോ​യും കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ലേ​ശ​മം​ഗ​ലം സ്വദേശി അ​ക്ബ​ർ എ​ന്ന ബി​ൻ​സ​നെ​യാ​ണ് (46) പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ളം ചോ​ദി​ച്ച് വീ​ട്ടി​ലെ​ത്തി​യ പ്ര​തി വീ​ട്ട​മ്മ​യെ ബ​ലം പ്ര​യോ​ഗി​ച്ച് കീ​ഴ്‌​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

തുടർന്ന് ന​ഗ്ന ഫോ​ട്ടോ​യും വീഡിയോ​യും കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ത​വ​ണ ആ​വ​ർ​ത്തി​ച്ചു. ഇ​തോ​ടെ​യാ​ണ് വീ​ട്ട​മ്മ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. എ​സ്.​എ​ച്ച്.​ഒ കെ.​ബി. ഹ​രി​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Leave A Reply