എന്റെ പൊന്ന് ചാണ്ടി ഉമ്മാ ഇങ്ങനെ അപഹാസ്യനാകരുത് , ഉമ്മൻ ചാണ്ടിയുടെ വിലകൂടി കളയരുത് , വെറും മന്ദബുദ്ധിയാകരുത് ,ഇത് ഞാൻ പറഞ്ഞതല്ല , സോഷ്യൽ മീഡിയയിൽ ഉയർന്നു കേൾക്കുന്ന ശബ്ദമാണ് .
ഇപ്പോൾ ചാണ്ടി ഉമ്മനാണ് സോഷ്യൽ മീഡിയയുടെ താരം . കഴിഞ്ഞ രണ്ടു ദിവസമായി ചാണ്ടി ഉമ്മനെതിരെ ട്രോളോട് ട്രോൾ . എന്തുകൊണ്ടാണ് ഇങ്ങനെ പൊട്ടത്തരങ്ങൾ വിളിച്ചു പറയുന്നത് ? അത്യാവശ്യമായി മനോ നില ഒന്ന് പരിശോധിക്കണം .
തെരഞ്ഞെടുപ്പ് സമയത്തു തന്നെ പല പൊട്ടത്തരങ്ങളും വിളിച്ചു പറഞ്ഞു , ഇപ്പോൾ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പൊട്ടത്തരങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നു . അതുകൊണ്ടാ പറഞ്ഞേ മാനസിക നില ഒന്ന് പരിശോധിക്കണമെന്ന് .
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഉമ്മൻചാണ്ടി അനുസ്മരണപരിപാടിയിൽ ചാണ്ടി ഉമ്മൻ സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ അഘോഷമാക്കുന്നത്. ആ യോഗത്തിൽ ചാണ്ടി ഉമ്മൻ തട്ടി വിട്ടത് നമ്മുടെ ശരീരത്തിലെ ചെറുകുടലിന്റെ നീളം ഒന്നര കിലോമീറ്ററാണെന്ന് .
ഒന്നരകിലോമീറ്റർ നീളമുള്ള ചെറുകുടലിനെപ്പറ്റി ചാണ്ടി ഉമ്മൻ ആധികാരികമായി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതാണ് സോഷ്യൽ മീഡിയയിൽ ട്രോൾ മഴയ്ക്ക് കാരണം . നമ്മുടെയെല്ലാം ചെറുകുടലിന് ഒന്നര കിലോമീറ്ററാണ് നീളമെന്നും എന്നാൽ തന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ ചെറുകുടലിന് 300 മീറ്റർ മാത്രമായിരുന്നു നീളമെന്നുമാണ് ചാണ്ടി ഉമ്മൻ പറഞ്ഞത് .
ഉമ്മൻ ചാണ്ടി ഭക്ഷണം കഴിക്കാഞ്ഞതുകൊണ്ടാണ് അദ്ദേഹത്തിൻറെ കുടൽ ചുരുങ്ങിപ്പോയതെന്നും അങ്ങനെയാണ് ഇത്രയും നീളം കുറഞ്ഞതെന്നും ചാണ്ടി ഉമ്മൻ പറയുന്നു. ചാണ്ടി ഉമ്മന്റെ പ്രസംഗത്തിന്റെ വീഡിയോ വൈറലായതോടെ ചാണ്ടി ഉമ്മനെ ട്രോളുകൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.
യഥാർത്ഥത്തിൽ നമ്മുടെ ശരീരത്തിലെ ചെറുകുടലിന്റെ ശരാശരി നീളം 7 മീറ്റർ അതായത് 22 അടിയാണ് . .
ഇതുപോലും അറിയാത്ത ആളെങ്ങെനെ ഒരു മണ്ഡലത്തിലെ കാര്യങ്ങൾ നോക്കുമെന്നാണ് സോഷ്യൽ പലരും ചോദിക്കുന്നത് ?
ചാണ്ടി ഉമ്മാന്റെ പ്രൊഫൈൽ നോക്കിയാൽ രാജ്യത്തെ മുൻ നിര കോളേജുകളിലാണ് പഠിച്ചത് , ഇത്രയൊക്കെ പഠിച്ചിട്ടെന്താ കാര്യമെന്നാണ് മറ്റൊരു ചോദ്യം . ഒരു മണ്ഡലം പ്രതിനിതീകരിക്കാൻ അല്ലെങ്കിൽ ഒരു എം എൽ എ യോ എം പി യോ ആകാൻ ചെറു കുടലിന്റെയോ വൻ കുടലിന്റെയോ നീളം അറിയണമെന്നില്ല .
അങ്ങനെ അറിവില്ലാത്ത കാര്യത്തെ ക്കുറിച്ച് ആധികാരികമായി പ്രത്യേകിച്ച് പൊതുയോഗങ്ങളിലൊന്നും പോയി ഗീർവാണമടിക്കരുത് ,തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പൊട്ടത്തരങ്ങൾ വിളിച്ചു കൂവിയത് നമ്മളൊക്കെ കേട്ടതാ .