നിക്ഷേപപദ്ധതികൾ തുടങ്ങുമ്പോൾ ആകർഷകമായ പലിശനിരക്ക് പ്രധാന ഘടകം തന്നെയാണ്. സീനിയർ സിറ്റിസൺ സേവിംഗ് സ്കീം, എൻഎസ് സി, സുകന്യസമൃദ്ധിയോജന പോലുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ മൂന്ന് മാസം കൂടുമ്പോഴാണ് സർക്കാർ പുതുക്കുന്നത്. സീനിയർ സിറ്റിസൺ സേവിംഗ്സ്നി സ്കീമിൽ അംഗത്വമുള്ളവർ പലിശ നിരക്ക് വർദ്ധനവ് പ്രതീക്ഷിക്കുന്നുമുണ്ട്.
സെപ്റ്റംബർ അവസാനത്തോടെ അടുത്ത പാദത്തിലേക്കുള്ള പലിശ നിരക്ക് കേന്ദ്രധനകാര്യ മന്ത്രാലയം പ്രഖ്യാപിക്കും. ഓരോ സാമ്പത്തിക പാദത്തിലും കേന്ദ്രസർക്കാരാണ് നിക്ഷേപിത്തിനുള്ള പലിശ നിരക്ക് നിശ്ചയിക്കുന്നത്. മുതിർന്ന പൗരൻമാർക്കുള്ള നിക്ഷേപപദ്ധതിയായ സീനിയർ സിറ്റിസൺ സേവിംഗ് സ്കീം ഉൾപ്പെടെയുള്ള ചെറുകിട സമ്പാദ്യപദ്ധതികളുടെ പലിശനിരക്കിൽ നിക്ഷേപകർ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ , സീനിയർ സിറ്റിസൺ സേവിംഗ് സ്കീം, നാഷണൽ സേവിംഗ് സ്കീം തുടങ്ങിയ നിക്ഷേപപദ്ധതികളുടെ പലിശനിരക്കിൽ വരാനിരിക്കുന്ന പാദത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
ജൂലൈ-സെപ്റ്റംബർ പാദത്തിൽ എസ്‌സിഎസ്എസ് അക്കൗണ്ട് പലിശ നിരക്ക് 8.2 ശതമാനമായിത്തന്നെ നിലനിർത്തിയിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ രണ്ട് പാദങ്ങളിൽ നിരക്ക് വർധനവുണ്ടായിരുന്നു. ഏപ്രിൽ-ജൂൺ മാസങ്ങളിൽ എസ്‌സിഎസ്എസ് പലിശ നിരക്ക് 8 ശതമാനത്തിൽ ൽ നിന്ന് 8.2% ആയി ഉയർത്തിയിരുന്നു. 2022-23 സാമ്പത്തിക വർഷത്തിലെ ജനുവരി-മാർച്ച് പാദത്തിലും വർധനവുണ്ടായിരുന്നു.